LiveTV

Live

Kerala

ബല്‍റാമിനെ തിരുത്തിയ സിദ്ദിഖിന് പൊങ്കാല

ബൽറാമിനെ ഉപദേശിക്കാൻ ഡിസിസി പ്രസിഡന്‍റ് വളർന്നിട്ടില്ല, വയനാട് മണ്ഡലത്തില്‍ ഇനി സിദ്ദിഖ് വേണ്ട, ഗ്രൂപ്പ് കളിയും വ്യക്തിവിരോധവും വേണ്ട എന്നിങ്ങനെ..

ബല്‍റാമിനെ തിരുത്തിയ സിദ്ദിഖിന് പൊങ്കാല

കെ.ആർ മീരക്കെതിരായ പരാമര്‍ശത്തില്‍ വി.ടി ബൽറാമിനെ തിരുത്തി ടി.സിദ്ദിഖ് ഫേസ് ബുക്കിലിട്ട പോസ്റ്റിന് താഴെ പൊങ്കാല. ബൽറാമിനെ ഉപദേശിക്കാൻ ഡിസിസി പ്രസിഡന്‍റ് വളർന്നിട്ടില്ല, വയനാട് മണ്ഡലത്തില്‍ ഇനി സിദ്ദിഖ് വേണ്ട, ഗ്രൂപ്പ് കളിയും വ്യക്തിവിരോധവും വേണ്ട എന്നിങ്ങനെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ പോസ്റ്റിന് താഴെ കാണാം. സിദ്ദിഖിനെ കടന്നാക്രമിച്ച് രംഗത്തെത്തിയവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബല്‍റാം അനുകൂലികളുമുണ്ട്.

ബല്‍റാമിനെ തിരുത്തിയ സിദ്ദിഖിന് പൊങ്കാല

വിടിക്കൊപ്പം, സ്റ്റാൻഡ് വിത്ത് വിടി തുടങ്ങിയ ഹാഷ്‌ടാഗുകളും പോസ്റ്റിന് താഴെയുണ്ട്. സാംസ്കാരിക നായകരുടെ പിന്തുണ ഒരിക്കലും ലഭിക്കില്ലെന്നിരിക്കെ എന്തിനാണ് സിദ്ദിഖ് കെ.ആർ മീരയെ പിന്തുണയ്ക്കുന്നതെന്നാണ് ചിലരുടെ ചോദ്യം. സിദ്ദിഖ് ഗ്രൂപ്പുകളിക്കാരൻ മാത്രമാണെന്നും വി.ടി ബൽറാമിനെപ്പോലെ ഒരാളെ തിരുത്താന്‍ അർഹതയില്ലെന്നും ചിലര്‍ വിമര്‍ശിച്ചു. ബൽറാമിനെ നേരിട്ട് തിരുത്താൻ സിദ്ദിഖിന് കഴിയുമെന്നിരിക്കെ എന്തിന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു എന്നാണ് മറ്റ് ചിലരുടെ സംശയം. സിദ്ദിഖിന്‍റെ കുടുംബ ജീവിതം പരാമര്‍ശിച്ചും വേറെ ചിലര്‍ അധിക്ഷേപിച്ചു. സിദ്ദിഖ് പോസ്റ്റ് പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

പാനൂരില്‍, 1999ല്‍, ചലച്ചിത്ര താരങ്ങളുടെ ഉപവാസം നടന്ന ദിവസമാണ് ഞാന്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ എത്തിയത്....

Posted by Adv T Siddique on Saturday, February 23, 2019

ഒരു എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയില്‍ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ലെന്ന് പറഞ്ഞാണ് വി.ടി ബല്‍റാമിനെ സിദ്ദിഖ് തിരുത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സാംസ്കാരിക നായകര്‍ നിശബ്ദരായിരുന്നപ്പോള്‍ ഇത്രയെങ്കിലും പ്രതികരിച്ച കെ.ആര്‍ മീരയെ പരിഗണിക്കേണ്ടേയെന്ന് മീരയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്ത് സിദ്ദിഖ് ചോദിച്ചു. ബല്‍റാമിനെ തിരുത്തിയ ഈ പോസ്റ്റാണ് ബല്‍റാം അനുകൂലികളെ പ്രകോപിപ്പിച്ചത്.

നമുക്ക്‌ പെരിയയിലെ കത്തുന്ന ആ രണ്ട്‌ സെന്റ്‌ ഭൂമിയിൽ തന്നെ ചവിട്ടി നിൽക്കണം... ഹൃദയം വെന്തുരുകുന്ന ആ തീക്കരികിൽ തന്നെ...

Posted by Adv T Siddique on Saturday, February 23, 2019

വിമര്‍ശനം കനത്തതോടെ സിദ്ദിഖ് പുതി പോസ്റ്റിട്ടു. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെപ്പറ്റിയാണ് സംസാരിക്കേണ്ടതെന്ന് സിദ്ദിഖ് പറഞ്ഞു. വി.ടി ബൽറാം എന്ന തന്റെ പ്രിയ സഹപ്രവർത്തകൻ എടുത്ത നിലപാട്‌ കൃത്യവും സ്പഷ്ടവുമാണ്. അതിൽ കോൺഗ്രസ്‌ നേതാക്കളോ പ്രവർത്തകരോ രണ്ട്‌ തട്ടിലുമല്ല. കെ.ആർ മീര എന്ന വലിയ എഴുത്തുകാരി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഒപ്പം നിൽക്കേണ്ടത്‌ ഇന്നിന്റെ ആവശ്യവുമാണെന്നും സിദ്ദിഖ് വ്യക്തമാക്കി.

Also read: എഴുത്തുകാരിയെ നിലവാരമില്ലാതെ അക്രമിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരമല്ല: ബല്‍റാമിനെ തിരുത്തി സിദ്ദിഖ്