LiveTV

Live

Kerala

പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി സംസ്ഥാന തല ഉദ്ഘാടനത്തെ ചൊല്ലി തര്‍ക്കം

സംസ്ഥാന തല ഉദ്ഘാടനത്തിന് സമാനമായ രീതിയിൽ തിരുനന്തപുരത്ത് ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ അല്പത്തരമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. 

പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി സംസ്ഥാന തല ഉദ്ഘാടനത്തെ  ചൊല്ലി തര്‍ക്കം

പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതി സംസ്ഥാന തല ഉദ്ഘാടനം ചൊല്ലി തര്‍ക്കം. സംസ്ഥാനത്തെ അറിയിക്കാതെ സംസ്ഥാന തല ഉദ്ഘാടനം നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നടപടി അല്‍പ്പത്തരമെന്ന് സംസ്ഥാന കൃഷിമന്ത്രി വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണന്നും കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകരുടെ വോട്ട് ലക്ഷ്യമിട്ട് കേന്ദ്ര പ്രഖ്യാപിച്ച പദ്ധതിയാണെന്ന വിമര്‍ശനം ഈ പദ്ധതിക്കെതിരെ നേരത്തെയുണ്ട്. ഇതിനിടെയാണ് പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയത്. ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

കൃഷിമന്ത്രിയോ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനെയോ മറ്റു ജനപ്രതിനിധികളെയോ പരിപാടി അറിയിച്ചില്ല. അതേ സമയം സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് നടക്കുകയും ചെയ്തു. ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക്പിന്നാലെ കിസാന്‍ സമ്മാന്‍ പദ്ധതിയും കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്ക് പോവുകയാണ്.