പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് കോണ്‍ഗ്രസ്
നിലവിലെ പൊലീസ് അന്വേഷണത്തിൽ കോൺഗ്രസ് തൃപ്തി രേഖപ്പെടുത്തുന്നില്ല.

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്നും വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്. നിലവിലെ പൊലീസ് അന്വേഷണത്തിൽ കോൺഗ്രസ് തൃപ്തി രേഖപ്പെടുത്തുന്നില്ല. സി.പി.എമ്മിനെ സംരക്ഷിക്കുന്ന തരത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്. ഇനി വരുന്ന ക്രൈംബ്രാഞ്ച് സംഘവും ഇടത് അനുകൂലികളുടെ നേതൃത്വത്തിലുള്ള സംഘമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ കേസന്വേഷണവുമായി സഹകരിക്കാൻ പറ്റൂ എന്ന നിലപാടിലാണ് കോൺഗ്രസ്. ഹൈക്കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം നേടിയെടുക്കാനാണ് കോൺഗ്രസ് തീരുമാനം. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ സമരപരിപാടികളുമായി കോൺഗ്രസ് മുന്നോട്ടുപോകും.