LiveTV

Live

Kerala

പെരിയ ഇരട്ടക്കൊല; സി.പി.എമ്മിനെതിരെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്

കൊലപാതകത്തിന് ഷുഹൈബിന്റെയും ടി.പിയുടെയും വധവുമായി സാമ്യമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പെരിയ ഇരട്ടക്കൊല; സി.പി.എമ്മിനെതിരെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനെതിരെ ആരോപണം ശക്തമാക്കി കോണ്‍ഗ്രസ്. കൊലപാതകത്തിന് ഷുഹൈബിന്റെയും ടി.പിയുടെയും വധവുമായി സാമ്യമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സി.പി.എം ജില്ലാ നേതൃത്വമാണ് കൊലക്ക് പിന്നിലെന്ന് കെ.മുരളീധരനും ആരോപിച്ചു. അതിനിടെ ഉദുമയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണമുണ്ടായി.

യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലക്ക് പിന്നില്‍ കൃത്യമായ പരിശീലനം ലഭിച്ചവരാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. കൊലപാതകത്തിന് ഷുഹൈബ്, ടി. പി വധങ്ങളുമായി സാമ്യമുണ്ട്. സി.പി.എമ്മിന് ബന്ധമില്ലെന്ന് പറയുമ്പോഴും എന്തിനാണ് സി.പി.എം നേതാക്കൾ പീതാംബരന്റെ വീട് സന്ദര്‍ശിച്ചതെന്നും മുല്ലപ്പള്ളി ചോദിച്ചു. കാസര്‍കോട് സി.പി.എം ജില്ലാ നേതൃത്വമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലക്ക് പിന്നിലെന്ന് കെ.മുരളീധരന്‍ ആരോപിച്ചു.

കോൺഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജൻ പെരിയയുടെ വീടിനു നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. മുറ്റത്തു നിർത്തിയിരുന്ന കാറിന്റെ ചില്ല് തല്ലിത്തകര്‍ത്തു. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സുരേഷ് ഗോപി എം.പിയും സന്ദര്‍ശിച്ചു.