LiveTV

Live

Kerala

കോടികള്‍ ചെലവാക്കി സര്‍ക്കാരിന്റെ 1000 ദിനാഘോഷം; കലാപരിപാടികള്‍ കാണാന്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം

ഇത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം. സര്‍ക്കാരിന്റെ 1000 ദിനം ആഘോഷങ്ങളുടെ ഭാഗമായ ജില്ലാ തല പരിപാടികള്‍ നടക്കുന്നത് ഇവിടെയാണ്. 

 കോടികള്‍ ചെലവാക്കി സര്‍ക്കാരിന്റെ 1000 ദിനാഘോഷം; കലാപരിപാടികള്‍ കാണാന്‍ ഒഴിഞ്ഞ കസേരകള്‍ മാത്രം

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ നടക്കുന്നത് ഒഴിഞ്ഞ കസേരകളെ സാക്ഷി നിര്‍ത്തി. കോടികള്‍ ചെലവാക്കി കലാ സാംസ്കാരിക പരിപാടികള്‍ നടത്തുമ്പോഴും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കാണികളായെത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ കാഴ്ചകളിലേക്ക്.

ഇത് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം. സര്‍ക്കാരിന്റെ 1000 ദിനം ആഘോഷങ്ങളുടെ ഭാഗമായ ജില്ലാ തല പരിപാടികള്‍ നടക്കുന്നത് ഇവിടെയാണ്. വ്യാഴാഴ്ച പരമ്പരാഗത നൃത്തരൂപങ്ങള്‍ അരങ്ങേറിയ വേദിയാണിത്. എങ്ങും ഒഴിഞ്ഞ കസേരകള്‍.. ഇന്നലെ വീണ്ടും ഈ വേദിയിലേക്ക് പോയി. പരമ്പരാഗത നൃത്തത്തില്‍ നിന്നും ജനപ്രിയ ഗാനമേളയിലേക്ക് പരിപാടി മാറിയെങ്കിലും ഒഴിഞ്ഞ കസേരകള്‍ക്ക് മാറ്റമുണ്ടായില്ല. 9 കോടി രൂപ ചെലവഴിച്ചാണ് 1000 ദിന ആഘോഷങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്.

പ്രളയ ദുരിതത്തിനിടെ കോടികള്‍ ചെലവാക്കിയുള്ള ആഘോഷം പാഴ്ച്ചെലവാകുമെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശം. ഈ ഒഴിഞ്ഞ കസേരകള്‍ ആ വിമര്‍ശത്തെ ശരിവയ്ക്കുകയാണ്.