LiveTV

Live

Kerala

‘നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ബലരാമന് ഉപവാസ സമരം നടത്തിക്കൂടേ’; വി.ടി ബല്‍റാമിനെതിരെ വീണ്ടും ആഞ്ഞടിച്ച് കെ.ആര്‍ മീര

‘നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍  ബലരാമന്  ഉപവാസ സമരം നടത്തിക്കൂടേ’; വി.ടി ബല്‍റാമിനെതിരെ വീണ്ടും ആഞ്ഞടിച്ച് കെ.ആര്‍ മീര

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുത്തുകാരി കെ.ആര്‍ മീര എഴുതിയ പോസ്റ്റ് പിന്നീട് പരസ്പരാധിക്ഷേപ യുദ്ധമായി മാറിയിരുന്നു. കെ.ആര്‍ മീരക്കെതിരെ വി.ടി ബല്‍റാമിന്റെ അധിക്ഷേപവും തുടര്‍ന്ന് അതിനുള്ള മറുപടികളും വലിയ വിവാദങ്ങള്‍ക്കാണ് ഇന്നലെ തുടക്കമിട്ടത്. ഇതിന് തുടര്‍ച്ചയെന്നോണം വി.ടി ബല്‍റാമിനെതിരെ കെ. ആര്‍ മീര വീണ്ടും ആഞ്ഞടിച്ചിരിക്കുകയാണ് പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ബലരാമന് ഉപവാസ സമരം നടത്തിക്കൂടേ എന്ന് ചോദിക്കുന്ന കെ.ആര്‍ മീര ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് താന്‍ ഉപവസിക്കുമെന്നും പ്രഖ്യാപിക്കുന്നുണ്ട്. കോണ്‍ഗ്രസ് അണികള്‍ക്കെതിരെ പരിഹാസത്തോടെയുള്ള പോസ്റ്റില്‍ ഇന്നലെ പോസ്റ്റിനെതിരെ കോണ്‍ഗ്രസ് അനുഭാവികളും വി.ടി ബല്‍റാമും നടത്തിയ അധിക്ഷേപങ്ങളെയും പരിഹസിക്കുന്നുണ്ട്.

Also read: വി.ടി ബല്‍റാമിനെ ‘പോ മോനേ ബാല–രാമാ’ എന്ന് വിളിച്ച് കെ.ആര്‍ മീര; തിരിച്ച് ‘പോ മോളേ മീരേ’അധിക്ഷേപവുമായി ബല്‍റാം 

കെ. ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്