LiveTV

Live

Kerala

ടൂറിസം ഭൂപടത്തില്‍ മലബാറിന്റെ കവാടമായ കരിപ്പൂര്‍ വിമാനത്താവളം

കരിപ്പൂര്‍ എയര്‍പോര്‍ട്ട് അടച്ചുപൂട്ടുമോ എന്ന ആശങ്ക പോലും ഒരു ഘട്ടത്തില്‍ ഉയര്‍ന്നതാണ്.

 ടൂറിസം ഭൂപടത്തില്‍ മലബാറിന്റെ കവാടമായ കരിപ്പൂര്‍ വിമാനത്താവളം

ടൂറിസം ഭൂപടത്തില്‍ മലബാറിന്റെ കവാടമാണ് കരിപ്പൂര്‍ വിമാനത്താവളം. കരിപ്പൂര്‍ എയര്‍പോര്‍ട്ട് അടച്ചുപൂട്ടുമോ എന്ന ആശങ്ക പോലും ഒരു ഘട്ടത്തില്‍ ഉയര്‍ന്നതാണ്. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുകയും പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ തുറക്കുകയും ചെയ്തതോടെ കരിപ്പൂരിന് പുതിയ ഉണര്‍വ് ലഭിച്ചു. എങ്കിലും ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ കരിപ്പൂരിലുണ്ട്. സര്‍വീസില്ലാത്തതും വലിയ പരിമിതിയാണ്.

യാത്രക്കാരുടെ തിരക്കിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏഴാം സ്ഥാനമാണ് കരിപ്പൂരിന്. അതിനാല്‍ പുതിയ സര്‍വീസുകളെല്ലാം ലാഭകരമായി നിലനിര്‍ത്താനാകും. കൂടുതല്‍ സര്‍വീസുകളും മെച്ചപ്പെട്ട അടിസ്ഥാന സൌകര്യവുമെന്ന കരിപ്പൂരിന്റെ ആവശ്യത്തിന് ഇനിയും രാഷ്ട്രീയ സമ്മര്‍ദ്ദം ആവശ്യമാണ്.