LiveTV

Live

Kerala

മോദി കോര്‍പ്പറേറ്റുകളുടെ തടവുകാരനാണെന്ന് കാനം

ശബരിമല വിഷയത്തോടെ കേരളത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും കാനം പറഞ്ഞു. 

മോദി കോര്‍പ്പറേറ്റുകളുടെ തടവുകാരനാണെന്ന് കാനം

പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍പ്പറേറ്റുകളുടെ തടവുകാരനാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ . ശബരിമല വിഷയത്തോടെ കേരളത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും കാനം പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയുടെ ചളിക്കുണ്ടിലാണ്. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ് മോദി ഭരണം കൊണ്ട് മെച്ചമുണ്ടായതെന്നും കാനം പറഞ്ഞു. ശബരിമല വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചു നിന്നുവെന്നും കാനം പറഞ്ഞു. കാനം നയിക്കുന്ന കേരള സംരക്ഷണ യാത്ര കോഴിക്കോട് ജില്ലയിലെ മൂന്ന് ദിവസത്തെ പര്യടനം ഇന്നലെ വൈകിട്ട് മുതലക്കുളം മൈതാനിയില്‍ സമാപിച്ചു.