LiveTV

Live

Kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

പുക ഉയരുന്നത് 25 ശതമാനം കുറഞ്ഞെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. 

 ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയം. പുക ഉയരുന്നത് 25 ശതമാനം കുറഞ്ഞെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. അതേ സമയം പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാന്‍ ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകുന്നേരത്തോടെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ മുതല്‍ കൊച്ചി നഗരത്തില്‍ പുക പടര്‍ന്നത്. വെള്ളിയാഴ്ച വൈകിട്ടുണ്ടായ തീ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും ശനിയാഴ്ച പുലർച്ചയോടെ വീണ്ടും പ്ലാസ്റ്റിക് മാലിന്യം ആളിക്കത്തുകയായിരുന്നു. അപ്രതീക്ഷിതമായി പുക പടര്‍ന്നത് ജനങ്ങളില്‍ ശാരീരിക അസ്വസ്ഥതക്കും ശ്വാസ തടസ്സത്തിനും കാരണമായി. അതേ സമയം ഇന്നലെ വൈകിട്ടോടെ തീപിടുത്തം നിയന്ത്രണ വിധേയമായി. പുക ഉയരുന്നത് 25 ശതമാനം കുറഞ്ഞതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

രണ്ട് മാസത്തിനിടെ നാലാം തവണയാണ് പ്ലാന്റിന് തീ പിടിക്കുന്നത്. തീപിടുത്തം സാമൂഹ്യ വിരുദ്ധര്‍ നടത്തിയ അട്ടിമറിയാണോ എന്ന് കൊച്ചി മേയര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം മേയര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാകമ്മറ്റി രംഗത്തെത്തി. പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്. പുക നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് രാവിലെ പുനരാരംഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Also read: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുകശല്യം