LiveTV

Live

Kerala

എടവണ്ണ തീപിടുത്തം; സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

2018-19 വർഷത്തിൽ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

എടവണ്ണ തീപിടുത്തം; സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സില്ലാതെ

മലപ്പുറം എടവണ്ണപ്പാറയിലെ തീപിടുത്തത്തിൽ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചതെന്ന് വിവരാവകാശ രേഖ. 2018-19 വർഷത്തിൽ ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന്‌ രേഖയിൽ പറയുന്നു. പെയിന്റ് ഗോഡൗൺ എന്ന പേരിൽ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ടിന്നർ ഗോഡൗൺ പ്രവർത്തിച്ചതെന്നും ആക്ഷേപമുണ്ട്

ഹാഷിലാക് ടിന്നർ & വുഡ് കോട്ടിങ് എന്ന സ്ഥാപനത്തിന് 2018- 19 സാമ്പത്തിക വർഷത്തിൽ ലൈസൻസ് അനുവദിച്ചിട്ടില്ല എന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്കും പോലും നൽകേണ്ട ഡി ആന്‍ഡ് ഒ ലൈസൻസ് പഞ്ചായത്ത് അനുവദിച്ചിട്ടില്ല. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ശേഖരം ഉണ്ടായിരുന്ന സ്ഥാപനം സുരക്ഷാ രേഖകളൊന്നുമില്ലാതെയാണ് പ്രവർത്തിച്ചുവന്നിരുന്നത്. അതേസമയം തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥാപനം തുടങ്ങിയത് എന്ന ആക്ഷേപവുമായി നാട്ടുകാരും രംഗത്തെത്തി.

ട്രാൻസ്ഫോമർ സ്ഥാപിക്കാൻ ആണെന്നും തൊട്ടടുത്ത മറ്റൊരു ഗോഡൗണിലെ സാധനസാമഗ്രികൾ മാറ്റാൻ ആണെന്നും പറഞ്ഞു രണ്ടുതവണ പ്രദേശവാസികളിൽ നിന്ന് ഒപ്പുശേഖരണം നടത്തിയതായി നാട്ടുകാർ വ്യക്തമാക്കുന്നു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ എന്ന കാര്യം വരുംദിവസങ്ങളിൽ വ്യക്തമാകും.