LiveTV

Live

Kerala

അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ

അവയവദാനം മഹത്തായ കാര്യമാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ വെച്ച് തന്നെ താനും അങ്ങനെ ഒരു തീരുമാനമെടുക്കുകയാണെന്നും കലക്ടർ പറഞ്ഞു.

അവയവദാനത്തിന് സമ്മതപത്രം  ഒപ്പിട്ട്  കോഴിക്കോട് ജില്ലാ കലക്ടർ

അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ. മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ വെച്ചാണ് ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവുവും അവയവദാനത്തിന് സമ്മതം നൽകിയത്.

അവയവദാനം മഹത്തായ കാര്യമാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ വെച്ച് തന്നെ താനും അങ്ങനെ ഒരു തീരുമാനമെടുക്കുകയാണെന്നും കലക്ടർ പറഞ്ഞു. ഐ.എം.എ കോഴിക്കോട്, ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പർശം പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാ കലക്ടർക്ക് പുറമെ വിവിധ ആരോഗ്യ സംഘടനകൾ അവയവദാന സമ്മതപത്രം ഐ.എം.എക്ക് കൈമാറി.