LiveTV

Live

Kerala

വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണ് ഒമ്പത് പേര്‍ക്ക് പരിക്ക്

അങ്കമാലി സ്വദേശികളായ ഒന്‍പത് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണ് ഒമ്പത് പേര്‍ക്ക് പരിക്ക്

ഇടുക്കി വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലെ സ്യൂയിസൈഡ് പോയിന്റിന് സമീപത്തുള്ള തൂക്കുപാലം പൊട്ടിവീണു. അഡ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാമായി നിര്‍മിച്ച മൂന്നുപേര്‍ കയറേണ്ട ബര്‍മ്മ പാലത്തിലേക്ക് 25ല്‍ അധികം വിനോദസഞ്ചാരികള്‍ കയറിയതാണ് പാലം പൊട്ടിവീഴാന്‍ കാരണം. അങ്കമാലി സ്വദേശികളായ ഒന്‍പത് പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ്.

വാഗമണ്ണിലെ അപകടത്തില്‍ പെട്ട തൂക്കുപാലം
വാഗമണ്ണിലെ അപകടത്തില്‍ പെട്ട തൂക്കുപാലം
വാഗമണ്ണിലെ അപകടത്തില്‍ പെട്ട തൂക്കുപാലം
വാഗമണ്ണിലെ അപകടത്തില്‍ പെട്ട തൂക്കുപാലം

ഡി.റ്റി.പി.സിയുടെ മേല്‍നോട്ടത്തിലുള്ള കയര്‍ നിര്‍മിത തൂക്കുപാലമായ ബര്‍മ പാലമാണ് പൊട്ടിവീണത്. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠം അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. ബര്‍മ പാലത്തിന് സമീപമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല എന്നാതാണ് ഡി.റ്റി.പി.സിയുടെ വിശദീകരണം. ഓരേസമയം മൂന്നു പേര്‍മാത്രം കയറേണ്ട ബര്‍മ പാലത്തില്‍ 25ല്‍ അധികം ആളുകള്‍ ഒരുമിച്ച് കയറിയതാണ് പാലം പൊട്ടിവീഴാന്‍ കാരണമെന്ന് ഡി.റ്റി.പി.സി അധകൃതര്‍ വ്യക്തമാക്കി. എന്നാല്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങളോ നിര്‍ദേശങ്ങളോ ഇല്ലായിരുന്നതിനാലാണ് എല്ലാവരും ഒരുമിച്ച് കയറിയതെന്നാണ് വിനോദസഞ്ചാരികളുടെ വാദം.

15 അടി മാത്രം താഴ്ചയുണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ഡി.റ്റി.പി.സിയുടെ കീഴിലുള്ള സ്ഥലത്ത് കേരളാ അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയാണ് ബര്‍മ പാലം നിര്‍മിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നടത്തിവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായശേഷം മാത്രമെ ഇനി വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കൂ എന്ന് ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

അപകടം അന്വേഷിക്കുമെന്ന് ടൂറിസംമന്ത്രി

വാഗമണ്‍ അപകടം അന്വേഷിക്കുമെന്ന് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ പൂര്‍ത്തീകരിക്കാതിരുന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നില്ലെന്ന് മന്ത്രി.