LiveTV

Live

Kerala

ബത്തേരി നഗരസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

എൽ.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 35 അംഗങ്ങളുള്ള നഗരസഭയിൽ യു.ഡി.എഫിന് കേവല ഭൂരിപക്ഷം ഉറപ്പു വരുത്താനായില്ല. 

ബത്തേരി നഗരസഭയിൽ യു.ഡി.എഫ്  കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

വയനാട് സുൽത്താൻ ബത്തേരി നഗരസഭയിൽ ഇടത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എൽ.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 35 അംഗങ്ങളുള്ള നഗരസഭയിൽ യു.ഡി.എഫിന് കേവല ഭൂരിപക്ഷം ഉറപ്പു വരുത്താനായില്ല. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാനെത്തിയ ഏക ബി.ജെ.പി പ്രതിനിധിയെ നഗരസഭാ അങ്കണത്തിൽ നിന്ന് ബി.ജെ. പി പ്രവർത്തകർ നാടകീയമായി വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. ഇതോടെയാണ് അവിശ്വാസം പരാജയപ്പെട്ടത്.