LiveTV

Live

Kerala

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക് കേരളത്തില്‍

നാളെ ആലപ്പുഴയിലും എറണാകുളത്തും നേതാക്കളുമായി ചര്‍ച്ച നടത്തും. അനൗദ്യോഗിക ചര്‍ച്ചകള്‍ നടക്കുമെന്ന് മുകുള്‍ വാസ്‌നിക് മീഡിയവണിനോട് പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക് കേരളത്തില്‍

സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്്‌നിക് കേരളത്തിലെത്തി. ഇന്നും നാളെയുമായി പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തമെന്ന് മുകുള്‍ വാസ്‌നിക് മീഡിയവണിനോട് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര സമാപിച്ചതിന് ശേഷമാണ് സ്ഥാനാര്‍ഥികളെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുക. ഇതിന് മുമ്പായി പ്രധാന നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്്‌നിക് കേരളത്തിലെത്തിയത്. ഇന്ന് തിരുവനന്തപുരത്തെത്തിയ മുകുള്‍ വാസ്‌നിക് നാളെ ആലപ്പുഴയിലും എറണാകുളത്തും പോകും.

രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ പ്രധാന നേതാക്കളുമായി വാസ്നിക് ചര്‍ച്ച നടത്തും. വാസ്‌നികുമായി ചര്‍ച്ച നടത്താനുള്ള താല്‍പര്യം ചില മുതിര്‍ന്ന നേതാക്കളും പങ്കുവെച്ചിട്ടുണ്ട്. എല്ലാവരുടെയും നിര്‍ദേശം പരിഗണിക്കുമെന്ന് മുകുള്‍ വാസ്്‌നിക് പറഞ്ഞു.

സിറ്റിങ് എം.പിമാരില്‍ നിലനിര്‍ത്തേണ്ടവര്‍, ഒഴിവാക്കേണ്ടവര്‍, പരിഗണിക്കേണ്ട എം.എല്‍.എമാര്‍, യുവസ്ത്രീ പ്രാതിനിധ്യം, സാമുദായിക സമവാക്യം എന്നിവയെല്ലാം ചര്‍ച്ചയില്‍ ഇടംപിടക്കുമെന്നാണ് സൂചന. മാര്‍ച്ച് ആദ്യ വാരത്തോടെ കെ.പി.സി.സി തെരഞ്ഞെടുപ്പ് കമ്മറ്റി ചേര്‍ന്നാണ് ഹൈകമാന്‍ഡിന് സമര്‍പ്പിക്കേണ്ട സ്ഥാനാര്‍ഥി പട്ടികക്ക് രൂപം നല്‍കുക.