LiveTV

Live

Kerala

എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍തീപിടിത്തം; പ്രദേശവാസികളെ ഒഴിപ്പിച്ചു

പെയിന്റ് നിര്‍മ്മാണ ഫാക്ടറി ഗോഡൗണില്‍ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചക്ക് രണ്ടരയോടെയാണ് തീ പടര്‍ന്നത്.

എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍തീപിടിത്തം; പ്രദേശവാസികളെ ഒഴിപ്പിച്ചു

മലപ്പുറം. എടവണ്ണ തുവ്വക്കാട് തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടരുന്നു. പെയിന്റ് നിര്‍മ്മാണ ഫാക്ടറി ഗോഡൗണില്‍ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചക്ക് രണ്ടരയോടെയാണ് തീ പടര്‍ന്നത്. രണ്ട് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

അപകടം സംഭവിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതുവരെ തീ അണയ്ക്കാനായിട്ടില്ല. ഗോഡൗണില്‍നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും ജനങ്ങളോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തോളം കുടുംബങ്ങളെ പ്രദേശത്തു നിന്നും ഒഴിപ്പിച്ചു. എട്ട് യൂണിറ്റ് അഗ്നിശമന സേനാ യൂണിറ്റുകളാണ് തുടക്കത്തില്‍ തീയണക്കാന്‍ ശ്രമിച്ചത്. പിന്നീടിത് 15 ലേറെ യൂണിറ്റുകള്‍ വരെയായി ഉയര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള അത്യാധുനിക അഗ്‌നിശമന സംവിധാനങ്ങളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടത്തില്‍ വലിയ ടാങ്കറുകളില്‍ പെയിന്റുകളും ടര്‍പ്പന്റൈനും നിറച്ച രാസവസ്തുകള്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഇനിയും പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.