LiveTV

Live

Kerala

കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് കോണ്‍ഗ്രസ് സഹകരിക്കാത്തത് കൊണ്ടാണെന്ന് കോടിയേരി

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞത് കൊണ്ടാണ് മുഖ്യമന്ത്രി പോകാതിരുന്നതെന്നും കോടിയേരി പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് കോണ്‍ഗ്രസ് സഹകരിക്കാത്തത് കൊണ്ടാണെന്ന് കോടിയേരി

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് കോണ്‍ഗ്രസ് സഹകരിക്കാത്തത് കൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍‌. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് അറിഞ്ഞത് കൊണ്ടാണ് മുഖ്യമന്ത്രി പോകാതിരുന്നതെന്നും കോടിയേരി പറഞ്ഞു . മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നതായി പി.കരുണാകരന്‍ എം.പിയും ആരോപിച്ചു. എന്നാല്‍ കോടിയേരിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതൃത്വം സഹകരിക്കാത്തത് കാരണമാണ് കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ കാസര്‍കോട് എത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കാതിരുന്നതെന്ന് കോടിയേരി ആരോപിച്ചു. മുഖ്യമന്ത്രി എത്തിയാല്‍ പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അറിയിച്ചിരുന്നുവെന്നും കോടിയേരി പറഞ്ഞു. മുഖ്യമന്ത്രി എത്തിയാല്‍ അപമാനിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നതായി പി.കരുണാകരന്‍ എം.പിയും പറഞ്ഞു. ഡി.സി.സി നേതൃത്വത്തോട് മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.

എന്നാല്‍ കോടിയേരിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും കോടിയേരിയുടെ പ്രസ്താവന തള്ളി.