LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ്: അന്വേഷണം ക്രൈം ബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത് ഗൂഡാലോചന; കേസിലെ മുഖ്യ പ്രതികളെല്ലാം അറസ്റ്റിലായെന്ന് പോലീസ്

പെരിയ ഇരട്ടക്കൊലപാതക കേസ്: അന്വേഷണം ക്രൈം ബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമായതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുത്തേക്കും.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ചാകും ക്രൈംബ്രാഞ്ച് അന്വേഷിക്കുക. അറസ്റ്റിലായ പ്രതികള്‍ക്ക് പുറമെ ഇനിയും കൂടുതല്‍ പേര്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതിലും കൃത്യം നടപ്പാക്കുന്നതിലും പങ്കെടുത്തിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. മുഖ്യ പ്രതികള്‍ അറസ്റ്റിലായെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Also read: പെരിയ കേസില്‍ പിടിയിലായത് ഡ്യൂപ്ലിക്കേറ്റ് പ്രതികള്‍; ക്രൈംബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് പ്രതിപക്ഷം

കേസില്‍ ഏഴ് പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ റിമാന്‍ഡ് ചെയ്ത അഞ്ച് പ്രതികളുടെയും കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമർപ്പിക്കും. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നുമുള്ള നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കൊല്ലപ്പെട്ട കൃപേഷിന്റയും ശരത്ത് ലാലിന്റെയും കുടുംബം. ക്രൈംബ്രാഞ്ചിനെ കേസ് ഏല്‍പ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആക്ഷേപം പ്രതിപക്ഷവും ഉന്നയിച്ചിട്ടുണ്ട്.