പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു.
പൊലീസ് അന്വേഷണം പ്രഹസനമാണ്. പൊലീസ് അറസ്റ്റ് ചെയ്തത് യഥാര്‍ഥ പ്രതികളെ അല്ല. പീതാംബരന്റെ കുടുംബത്തെ സി.പി.എം അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ആശങ്കയുണ്ടെന്നും സുധാകരന് കാസര്‍കോട് പറഞ്ഞു.