LiveTV

Live

Kerala

വയനാട്ടില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ആര്യാടന്‍

യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്നും ആര്യാടന്‍

വയനാട്ടില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് ആര്യാടന്‍

വയനാട്ട് സീറ്റില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. യു.ഡി.എഫിലെ മറ്റ് കക്ഷികള്‍ ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കുമെന്ന് കരുതുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു. വയനാട് സീറ്റ് ആവശ്യപ്പെടണമെന്ന് ലീഗില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടയിലാണ് ആര്യാടന്റെ പ്രതികരണം.

അന്തരിച്ച എം.പി എം.ഐ ഷാനവാസിനെ പോലെ പ്രാഗത്ഭ്യം തെളിയിച്ച ആള്‍ തന്നെയാകും വയനാട്ടില്‍ കോണ്‍ഗ്രസ്സിനായി മത്സരരംഗത്തുണ്ടാവുക. വയനാട് കോണ്‍ഗ്രസിന്റെ സീറ്റാണ്. മുസ്ലീം ലീഗ് ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും ആര്യാടന്‍ പറഞ്ഞു. എം.ഐ ഷാനവാസിന്റെ വികസനനേട്ടങ്ങള്‍ യു.ഡി.എഫിനെ തുണയ്ക്കുമെന്ന പ്രതീക്ഷയും ആര്യാടന്‍ പങ്കുവെച്ചു.