LiveTV

Live

Kerala

സ്ഥാനാര്‍ഥി നിര്‍ണയം: ബി.ജെ.പിയില്‍ തമ്മിലടിയില്ലെന്ന് ശ്രീധരന്‍പിള്ള

അതേസമയം നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

സ്ഥാനാര്‍ഥി നിര്‍ണയം: ബി.ജെ.പിയില്‍ തമ്മിലടിയില്ലെന്ന് ശ്രീധരന്‍പിള്ള

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് അകത്ത് യാതൊരുവിധ തര്‍ക്കങ്ങളുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് പി.എസ് ശ്രീധരന്‍പിള്ള. പാലക്കാട് നടന്ന ബി.ജെ.പി സംസ്ഥാന നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം നേതൃയോഗത്തില്‍ ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയ ശ്രീധരന്‍പിള്ളയുടെ നടപടിയില്‍ കടുത്ത അമര്‍ഷമാണ് നേതാക്കള്‍ക്കുള്ളത്. ഇതിനിടെ നേതൃയോഗത്തില്‍ അധ്യക്ഷത വഹിച്ച ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് അവകാശപ്പെട്ടു. ബി.ജെ.പിയില്‍ തമ്മിലടി നടക്കുന്നതായി പുറത്തു നടക്കുന്ന പ്രചാരണത്തില്‍ വസ്തുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ സ്ഥാനാര്‍ഥി പട്ടിക കേന്ദ്രത്തിന് കൈമാറിയതിനെതിരെ നേതൃയോഗത്തില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പ്രസിഡന്റുമായി ഇടഞ്ഞുനില്‍ക്കുന്ന വി മുരളീധരന്‍ നേതൃയോഗത്തിനെത്തിയില്ല. കഴിഞ്ഞ ദിവസം നടന്ന കോർ കമ്മിറ്റി യോഗത്തില്‍ നിന്നും മുരളീധരപക്ഷം വിട്ടുനിന്നിരുന്നു.