LiveTV

Live

Kerala

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് വീണ്ടും മുല്ലപ്പള്ളി

തീരുമാനമെടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. ഹൈകമാന്‍ഡ് നിര്‍ബന്ധിക്കില്ലെന്നും മുല്ലപ്പള്ളി

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് വീണ്ടും മുല്ലപ്പള്ളി

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യവുമായി വീണ്ടും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. ഹൈകമാന്‍ഡ് നിര്‍ബന്ധിക്കില്ലെന്നും മുല്ലപ്പള്ളി കോട്ടയത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി മത്സരിക്കുമോ എന്ന കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ആദ്യം മത്സരത്തിന് ഇല്ലെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന് നിലപാട് മാറ്റി. പിന്നീട് ഈ ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്തു. എന്നാല്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന ആവശ്യമാണ് മുല്ലപ്പള്ളി തന്നെ വീണ്ടും മുന്നോട്ട് വെക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉമ്മന്‍ചാണ്ടി തന്നെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉമ്മന്‍ചാണ്ടി മത്സരരംഗത്തേക്ക് വന്നാല്‍ മധ്യകേരളത്തിലേതടക്കം പല സീറ്റുകളിലും അത് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയ്യാറായാല്‍ ഇടുക്കി സീറ്റ് പി.ജെ ജോസഫിനും കോട്ടയം ഉമ്മന്‍ചാണ്ടിക്കും നല്‍കി കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും യു.ഡി.എഫ് നേതൃത്വം കരുതുന്നു.