LiveTV

Live

Kerala

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് മുല്ലപ്പള്ളി

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വിഷമം കാണണം. 

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് മുല്ലപ്പള്ളി

പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദർശിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വിഷമം കാണണം. മുഖ്യമന്ത്രിയുടെ സന്ദർശനം മറ്റൊരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റാൻ തയ്യറാകില്ലെന്നും മുല്ലപ്പള്ളി കോട്ടയത്ത് പറഞ്ഞു.

പെരിയ ഇരട്ടകൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നീക്കത്തിന് പിന്നില്‍. ഇത് കേസ് അട്ടിമറിക്കാനാണ്. കേസ് കൈമാറിയ ഐ.ജി ശ്രീജിത്തിന്റെ ട്രാക്ക് റെക്കോഡ് പരിശോധിക്കണമെന്നും മുല്ലപ്പള്ളി കോട്ടയത്ത് പറഞ്ഞു.