LiveTV

Live

Kerala

പെരിയ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഹൃദയമെടുക്കാന്‍ ശ്രമം: കോടിയേരി

സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്ന് കോടിയേരി

പെരിയ കൊലപാതകത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഹൃദയമെടുക്കാന്‍ ശ്രമം: കോടിയേരി

പെരിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് സി.പി.എമ്മിന്റെ ഹൃദയമെടുക്കാനാണ് കോണ്‍ഗ്രസും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുകൂട്ടരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ജാഗ്രത പാലിക്കണം. സി.പി.എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. പെരിയയിലെത്തിയ മന്ത്രി ഇ ചന്ദ്രശേഖരനെ കോണ്‍ഗ്രസുകാര്‍ അസഭ്യം പറഞ്ഞെന്നും കോടിയേരി കായംകുളത്ത് പറഞ്ഞു.