LiveTV

Live

Kerala

കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ടെർമിനൽ ഉദ്ഘാടനം ചെയ്തു

വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ യാഥാർത്ഥ്യമാകുന്നത്

കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ടെർമിനൽ ഉദ്ഘാടനം ചെയ്തു

കരിപ്പൂർ വിമാനത്താവളത്തിൽ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര ടെർമിനൽ ഉദ്ഘാടനം ഗവർണർ പി സദാശിവം നിർവഹിച്ചു. 17000 ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. മണിക്കൂറിൽ 1527 യാത്രക്കാരെ ടെർമിനലിൽ ഉൾക്കൊള്ളാനാകും.

വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ പുതിയ ടെർമിനൽ യാഥാർത്ഥ്യമാകുന്നത്. 2016 ജനുവരിയിലാണ് പുതിയ ടെര്‍മിനലിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. ഗവർണർ പി സദാശിവം വീഡിയോ കോൺഫറൻസിലൂടെയാണ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്.

എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബ്, മന്ത്രി കെ.ടി ജലീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 17000 ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 120 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. തിരക്കേറിയ സമയങ്ങളില്‍ പോലും യാത്രക്കാര്‍ക്ക് പെട്ടെന്ന് തന്നെ പുറത്തിറങ്ങാനുള്ള സൗകര്യം ഇതുമൂലം ഉണ്ടാകും.

കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാൻ കൂടുതല്‍ സൗകര്യങ്ങള്‍ പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. രണ്ട് വീതം എക്സ്റേ, ഡി.എഫ്.ഡി.എം മെഷീനുകളാണ് പുതിയ ടെര്‍മിനലില്‍ സ്ഥാപിച്ചിരിക്കുന്നത്. പഴയ ടെര്‍മിനലില്‍ 8 എമിഗ്രേഷൻ കൗണ്ടറുകളാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയതില്‍ 16 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ആഗമന ടെര്‍മിനല്‍ ഇനി മുതല്‍ പുറപ്പെടല്‍ കേന്ദ്രമായി മാറും.