LiveTV

Live

Kerala

കേരള സംരക്ഷണ യാത്രക്ക് ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കും: കാനം രാജേന്ദ്രൻ

സീറ്റുകളുടെ കാര്യത്തിൽ ഒരു തർക്കവും മുന്നണിയിൽ ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രന്‍

കേരള സംരക്ഷണ യാത്രക്ക് ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കും: കാനം രാജേന്ദ്രൻ

കേരള സംരക്ഷണ യാത്രക്ക് ശേഷം ഇടത് മുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സീറ്റുകളുടെ കാര്യത്തിൽ ഒരു തർക്കവും മുന്നണിയിൽ ഉണ്ടാകില്ല. സംസ്ഥാന സർക്കാരിന്റെ കൂടി വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും കാനം കോഴിക്കോട് നാദാപുരത്തു പറഞ്ഞു.

കേരള സംരക്ഷണ യാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ. മാർച്ച് ആദ്യവാരം സ്ഥാനാർഥി നിർണയ ചർച്ച പൂർത്തിയാകും. ഒരു പ്രശ്നവുമില്ലാതെ ഇടതു മുന്നണിക്ക് സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയാക്കാൻ സാധിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

പെരിയയിലെ കൊലപാതകം യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഇതുപയോഗിച്ച് തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനാണ് ശ്രമം. കേന്ദ്രസർക്കാരിന്റെ മാത്രമല്ല സംസ്ഥാന സർക്കാരിന്റെയും വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. യാത്രക്ക് ലഭിക്കുന്ന ജനപിന്തുണ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണെന്നും കാനം പറഞ്ഞു.