LiveTV

Live

Kerala

ഐ.എ.എ ഉച്ചകോടി പുരോഗമിക്കുന്നു

ഐ.എ.എയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

ഐ.എ.എ ഉച്ചകോടി പുരോഗമിക്കുന്നു

ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഉച്ചകോടി കൊച്ചിയില്‍ പുരോഗമിക്കുന്നു. പരസ്യലോകത്തിന്റെ വിശ്വസംഗമത്തിന് കൊച്ചി വേദിയായത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് വ്യവസായ പ്രമുഖര്‍.

ലോകത്തെ പ്രമുഖരെല്ലാം പറന്നിറങ്ങിയ ഐ.എ.എ ഉച്ചകോടി കൂടുതല്‍ സമ്പന്നമാവുകയാണ്. 30 രാജ്യങ്ങളില്‍ നിന്നുളള 2000 പേരാണ് വിവിധ സമയങ്ങളിലായി എത്തിക്കൊണ്ടിരിക്കുന്നത്. ബ്രാന്‍ഡ് ധര്‍മയെക്കുറിച്ച് സംസാരിക്കുന്നതാകട്ടെ ആഗോള പരസ്യ ഭീമന്‍മാരും മറ്റ് ലോക പ്രശസ്തരും. ഉച്ചകോടിയുടെ പ്രമേയമായ ബ്രാന്‍ഡ് ധര്‍മയെ പ്രതിപാദിക്കുന്ന വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിച്ചു. പരസ്യങ്ങള്‍ വൈവിധ്യങ്ങളിലൂടെ എങ്ങനെ ജനകീയമാക്കാം എന്നതിനുളള വിവിധ ഉദാഹരണങ്ങള്‍ യൂണിലിവര്‍ ചെയര്‍മാന്‍ പോള്‍ പോള്‍മാന്‍ വിവരിച്ചു.

പരസ്യ മേഖലയില്‍ സമൂഹ്യമാധ്യമങ്ങളുടെ പങ്കും സ്വാധീനവും വളരെ വലുതാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. ഗൂഗിളിന്റെ പരിണാമം മുതല്‍ അത്യാധുനിക ഡിജിറ്റല്‍ യുഗത്തിലേക്കുളള വളര്‍ച്ചയെക്കുറിച്ച് ഗൂഗിള്‍ സി.എം.ഒ സൈമണ്‍ കാന്‍ വിശദീകരിച്ചു.

ഐ.എ.എയുടെ 80 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പരസ്യലോകത്തിന്റെ വിശ്വസംഗമത്തിന് കൊച്ചി വേദിയായത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്ക് മുതല്‍ക്കൂട്ടാകുമെന്ന വിലയിരുത്തലിലാണ് വ്യവസായ പ്രമുഖര്‍.