LiveTV

Live

Kerala

കാസര്‍കോടെത്തിയിട്ടും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി

കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കാത്തതിനാലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിച്ചു.

കാസര്‍കോടെത്തിയിട്ടും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി

കാസര്‍കോടെത്തിയിട്ടും പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി. കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കാത്തതിനാലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതി തേടി സി.പി.എം നേതാക്കള്‍ സമീപിച്ചെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം തള്ളി.

പെരിയയിലെ വീടുകളിൽ പോകാൻ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചെങ്കിലും കാസര്‍കോട് ഡി.സി.സി സമ്മതിച്ചില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു‍. സുരക്ഷാപ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് പോകാത്തത്. പൊലീസും പട്ടാളവുമായി മരിച്ച വീട്ടിൽ പോകുന്നത് ഉചിതമല്ലല്ലോയെന്നും കാനം കോഴിക്കോട് ചോദിച്ചു.

കാസര്‍കോട് പൊയ്നാച്ചിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.