LiveTV

Live

Kerala

മുസ്‍ലിം ലീഗിന്റെ ഉലമാ-ഉമറാ കോൺഫറൻസ് സമസ്ത ബഹിഷ്കരിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങൾ

മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾ കാരണമാണ് ജിഫ്രി തങ്ങൾക്കും ആലികുട്ടി മുസ്ലിയാർക്കും പങ്കെടുക്കാൻ കഴിയാത്തത്.  

മുസ്‍ലിം ലീഗിന്റെ ഉലമാ-ഉമറാ കോൺഫറൻസ് സമസ്ത ബഹിഷ്കരിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങൾ

മുസ്‍‍ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഭാഗമായി നടക്കുന്ന ഉലമാ-ഉമറാ കോൺഫറൻസ് സമസ്ത ബഹിഷ്കരിച്ചിട്ടില്ലെന്ന് ലീഗ് ജില്ലാ അധ്യക്ഷൻ സാദിഖലി തങ്ങൾ.

മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾ കാരണമാണ് ജിഫ്രി തങ്ങൾക്കും ആലികുട്ടി മുസ്ലിയാർക്കും പങ്കെടുക്കാൻ കഴിയാത്തത്. ഇരുവരും പകരം പ്രതിനിധികളെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.

സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള ചില പരിപാടികളില്‍ ഉള്ള വിയോജിപ്പ് കാരണം ഇന്ന് നടക്കുന്ന ഉലമാ ഉമറാ കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാനാണ് സമസ്തയുടെ തീരുമാനമെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

മുസ്ലിം ലീഗിന്റെ ഉലമാ ഉമറാ കോണ്‍ഫറന്‍സ് സമസ്ത ബഹിഷ്‌കരിക്കും
Also Read

മുസ്ലിം ലീഗിന്റെ ഉലമാ ഉമറാ കോണ്‍ഫറന്‍സ് സമസ്ത ബഹിഷ്‌കരിക്കും