LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതകം: വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടിയെ ഉലത്താൻ നോക്കേണ്ടെന്ന് എം.എം മണി

കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി മറ്റൊരു പാർട്ടിക്കാരന്‍. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിലപാടുകൾ ഉണ്ടെന്നും എം.എം മണി.  

പെരിയ ഇരട്ടക്കൊലപാതകം: വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടിയെ ഉലത്താൻ നോക്കേണ്ടെന്ന് എം.എം മണി

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ്സുകാരുടെ കൊലപാതകം സി.പി.എമ്മിന്റെ തലയിൽ കെട്ടിവെച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് മന്ത്രി എം.എം മണി. ഇത്തരം വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടിയെ ഉലത്താൻ നോക്കേണ്ട. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച റവന്യൂമന്ത്രി മറ്റൊരു പാർട്ടിക്കാരനാണെന്നും, അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ നിലപാടുകൾ ഉണ്ടെന്നും എം.എം മണി ഇടുക്കിയില്‍ പറഞ്ഞു.

അതേസമയം പെരിയ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് വരുകയുള്ളൂവെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. സി.പി.എം നിയന്ത്രിക്കുന്ന കേരള പൊലീസിന്റെ അന്വേഷണത്തിൽ കാര്യമില്ല. കൊല്ലപ്പെട്ടവരുടെ വീട് റവന്യൂ മന്ത്രി സന്ദർശിച്ചതിൽ സി.പി.എം അസഹിഷ്ണുത കാണിക്കേണ്ട കാര്യമില്ലെന്നും കെ.പി.എ മജീദ് പറഞ്ഞു.