LiveTV

Live

Kerala

രണ്ടാം സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അമിത സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് സൂചന

കെ.എം മാണിക്ക് പിന്നാലെ ജോസ് കെ.മാണിയും നിലപാട്മയപ്പെടുത്തി.

രണ്ടാം സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം അമിത സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് സൂചന

രണ്ടാം സീറ്റിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫില്‍ അമിത സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് സൂചന. കെ.എം മാണിക്ക് പിന്നാലെ ജോസ് കെ.മാണിയും നിലപാട് മയപ്പെടുത്തി. രണ്ടാം സീറ്റില്‍ യു.ഡി.എഫ് തീരുമാനം എടുക്കട്ടെയെന്നാണ് ഇപ്പോഴത്തെ നിലപാട്. ജോസഫ് മത്സരിക്കുന്ന കാര്യമടക്കം സീറ്റ് വിഭജനത്തിന് ശേഷം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് ജോസ് കെ.മാണിയുടെ നിലപാട്.

രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ ജോസഫ് വിഭാഗം ഉറച്ച് നില്ക്കുകയാണ് മുന്നണിക്കുള്ളില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അമിത സമ്മര്‍ദ്ദം ചെലുത്തി സീറ്റ് വാങ്ങേണ്ടതില്ലെന്ന നിലപാടാണ് മാണി വിഭാഗത്തിനുള്ളത്. കുഞ്ഞാലി കുട്ടി മുഖേന നടത്തിയ ചര്‍ച്ചയും ജോസഫിനെ അനുനയിപ്പിക്കാന്‍ വേണ്ടിയായിരുന്നു. ആയതുകൊണ്ട് തന്നെ സീറ്റ് തീരുമാനം പൂര്‍ണ്ണമായും യു.ഡി.എഫിന് വിട്ടിരിക്കുയാണ് മാണി ഗ്രൂപ്പ്. പി.ജെ ജോസഫ് മത്സരിച്ചേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ജോസഫ് മത്സരിക്കുന്ന കാര്യം പോലും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണ് ജോസ് കെ. മാണി അടക്കമുള്ളവരുടെ നിലപാട്. ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ടാം സീറ്റ് ലഭിച്ചില്ലെങ്കില്‍ ഏക സീറ്റായ കോട്ടയത്തിന് വേണ്ടി ജോസഫ് വിഭാഗം പിടി മുറുക്കിയേക്കാം. അങ്ങനെ വന്നാല്‍ മാണി വിഭാഗത്തിന് അത് വലിയ തിരിച്ചടിയാകും.