LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഏഴ് പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു; അറസ്റ്റിലായവരുടെ എണ്ണം ഏഴായി

പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിറക്കിയത്. അതിനിടെ കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അറസ്റ്റിലായ ഏഴ് പേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.

അനില്‍കുമാര്‍, ശ്രീരാഗ്, അശ്വിന്‍, സുരേഷ്, ഗിജിന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനെയും വാഹന ഉടമ സജി ജോര്‍ജിനെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയത് പീതാംബരന്‍റെ നിര്‍ദേശ പ്രകാരമാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.

അതിനിടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കൊലപാതകത്തിന് പിന്നില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന് പങ്കുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ട ശരത്‌ലാലിന്റെ പിതാവ് സത്യനാരായണ്‍ രംഗത്തെത്തി. കേസ് അന്വേഷണം പൊലീസ് പീതാംബരനില്‍ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നുമാണ് കുടുംബത്തിന്‍റെ നിലപാട്. സംഭവത്തിന് പിന്നില്‍ നടന്ന ഉന്നത ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണന്നും ഇവര്‍ പറയുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത്‍ നല്‍കി.