LiveTV

Live

Kerala

ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രം നിശ്ചയിച്ച് ഹൈക്കമാന്‍ഡിന് അയക്കുന്ന പതിവ് ഇത്തവണയുണ്ടാകില്ലെന്ന് ബെന്നി ബെഹനാന്‍

താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും ബെന്നി ബെഹന്നാന്‍

ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രം നിശ്ചയിച്ച് ഹൈക്കമാന്‍ഡിന് അയക്കുന്ന പതിവ് ഇത്തവണയുണ്ടാകില്ലെന്ന് ബെന്നി ബെഹനാന്‍

കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രം നിശ്ചയിച്ച് ഹൈക്കമാന്‍ഡിന് അയക്കുന്ന പതിവ് ഇത്തവണയുണ്ടാകില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച ശുഭകരമായി അവസാനിക്കും. താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.

വിജയസാധ്യതയും സാധാരണ പ്രവര്‍ത്തകരുടെ വികാരവും ഉള്‍ക്കൊണ്ടായിരിക്കും ഇത്തവണ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. ഇന്നയാള്‍ മത്സരിക്കണമെന്ന് ഒറ്റവരി പ്രമേയം പാസാക്കി ഹൈക്കമാന്‍ഡിന് അയക്കുന്ന പതിവ് ഇത്തവണയുണ്ടാകില്ല. സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള ഒന്നിലധികം ആളുകളുടെ പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

പല സീറ്റുകളിലേക്കും പലരുടെയും പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നത് സ്വാഭാവികം. താന്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 26 ന് ആരംഭിക്കുന്ന യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ശുഭകരമായി അവസാനിക്കുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ പറഞ്ഞു.