LiveTV

Live

Kerala

എസ്.ഡി.പി.ഐ ആറ് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

യഥാര്‍ത്ഥ ബദലിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തിയാവും ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയെന്നും നേതാക്കള്‍

എസ്.ഡി.പി.ഐ ആറ് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

എസ്.ഡി.പി.ഐ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റോയി അറയ്ക്കല്‍ ചാലക്കുടിയിലും കെ.കെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും മത്സരിക്കും. യഥാര്‍ത്ഥ ബദലിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തിയാവും ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയെന്നും നേതാക്കള്‍ പറഞ്ഞു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ റോയി അറയ്ക്കല്‍ ചാലക്കുടിയിലും, സംസ്ഥാന സെക്രട്ടറി കെ.കെ. അബ്ദുല്‍ ജബ്ബാര്‍ കണ്ണൂരിലും ജനവിധി തേടും. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ കൊമ്മേരി വടകരയിലും എസ്.ഡി.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ബാബു മണി കരുവാരക്കുണ്ട് വയനാട്ടിലും, എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ.സി.നസീര്‍ പൊന്നാനിയിലും, എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി.എം ഫൈസല്‍ എറണാകുളത്തും മത്സരിക്കും. എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് ദഹ്ലാന്‍ ബാഖവിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. യഥാര്‍ത്ഥ ബദലിന് എസ്.ഡി.പി.ഐക്ക് വോട്ട് ചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തിയാവും ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുകയെന്നും നേതാക്കള്‍ വ്യക്തമാക്കി.