LiveTV

Live

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കാസര്‍കോട് പെരിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലക്ക് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള്‍ ആക്രമിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി പീതാംബരന്റെ റിമാൻഡ് റിപ്പോർട്ടിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ വിവരിക്കുന്നത്. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും സംഭവത്തിന്റെ പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്നു. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ അക്രമം നടത്തിയത്. ഒന്നാം പ്രതി പീതാംബരൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കൂട്ടുപ്രതികൾ വടിവാൾ ഉപയോഗിച്ചുമാണ് കൊല നടത്തിയത്. കൊലപാതകത്തിന്റെ സൂത്രധാരൻ പീതാംബരൻ ആണെന്നും ഇക്കാര്യങ്ങൾ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച നാല് ജിഐ പൈപ്പും പിടിയില്ലാത്ത ഒരു വടിവാളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ തെളിവുകളും ആയുധങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്മെന്റ് ഡി.വൈ.എസ്.പി എൻ പ്രദീപ് കുമാർ ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്.