LiveTV

Live

Kerala

ഇരട്ടക്കൊല: ആയുധങ്ങള്‍ കണ്ടെത്തി, പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അറസ്റ്റിലായ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനെ കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് വാള്‍ അടക്കമുള്ളവ കണ്ടെത്തിയത്.

ഇരട്ടക്കൊല: ആയുധങ്ങള്‍ കണ്ടെത്തി, പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട് പെരിയയിലെ ഇരട്ട കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ സി.പി.എം പ്രാദേശിക നേതാവ് പീതാംബരനെ കൊണ്ടുവന്ന് നടത്തിയ തെളിവെടുപ്പിലാണ് വാള്‍ അടക്കമുള്ളവ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ പീതാംബരന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. പീതാംബരനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കല്ല്യോട്ടെ കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകക്കേസിലെ മുഖ്യപ്രതിയായ പീതാംബരന്റെ അറസ്റ്റ് ഇന്നലെ വൈകീട്ടാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇന്നുച്ചക്ക് ഒരു മണിയോടെ മുഖ്യപ്രതി പീതാംബരനെ തെളിവെടുപ്പിനായി പൊലീസ് കല്ല്യോട്ടെത്തിച്ചു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ റബ്ബർ തോട്ടത്തിലെ കിണറ്റിൽ നിന്ന് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തു. അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂന്ന് ഇരുമ്പ് ദണ്ഡുകളും ഒരു വാളുമാണ് കണ്ടെത്തിയത്. കനത്ത പൊലീസ്‌ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമമുണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രതിയെ കൊലപാതകം നടന്ന സ്ഥലത്തേക്ക് കൊണ്ട് പോകാനുള്ള തീരുമാനം പൊലീസ് ഉപേക്ഷിച്ചു.

വൈകീട്ട് 4:30ഓടെ കോടതിയില്‍ ഹാജരാക്കിയ പീതാംബരനെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവെടുപ്പ് വേണമെന്ന പൊലീസ് വാദം കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. കേസിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്ന ആറ് പേർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്നാണ് പീതാംബരൻ പൊലീസിന് നൽകിയ മൊഴി.

പെരിയ ഇരട്ടക്കൊലപാതകം;  പീതാംബരന്  നേരിട്ട് പങ്ക്, അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴി
Also Read

പെരിയ ഇരട്ടക്കൊലപാതകം; പീതാംബരന് നേരിട്ട് പങ്ക്, അപമാനം സഹിക്കാനാകാതെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും മൊഴി

പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് ഉമ്മന്‍ചാണ്ടി
Also Read

പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് ഉമ്മന്‍ചാണ്ടി