LiveTV

Live

Kerala

പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് ഉമ്മന്‍ചാണ്ടി

കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് ഉമ്മന്‍ചാണ്ടി

പെരിയ ഇരട്ടക്കൊലപാതകം പീതാംബരന്റെ തലയില്‍ കെട്ടിവെച്ച് സി.പി.എം തലയൂരുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കൃപേഷിനെയും ശരത് ലാലിനെയും സംസ്കരിച്ച സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് ഉമ്മന്‍ ചാണ്ടി ഇരുവരുടെയും വീടുകളിലെത്തിയത്. ആദ്യമെത്തിയത് കൃപേഷിന്റെ വീട്ടില്‍. കഴിഞ്ഞ ദിവസത്തിന് സമാനമായ ഹൃദയഭേദകമായ കാഴ്ചകള്‍ തന്നെ ഇന്നും. ഉമ്മന്‍‌ ചാണ്ടിയുടെ കൈ പിടിച്ച് കൃപേഷിന്റെ അച്ഛന്‍ പൊട്ടിക്കരഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് വാക്കുകള്‍ കിട്ടിയില്ല. ശരത് ലാലിന്റെ വീട്ടിലും കാഴ്ചകള്‍ സമാനമായിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി സംഘടിപ്പിച്ച ഉപവാസ സമരം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കലക്ട്രേറ്റിന് മുന്നില്‍ നടന്ന ഉപവാസ സമരത്തില്‍ നിരവധി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.