LiveTV

Live

Kerala

നിവേദ്യം സമര്‍പ്പിച്ചു: ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി

ഉച്ചക്ക് രണ്ടേകാലോടെ പൊങ്കാല നിവേദ്യം അര്‍പ്പിച്ചതോടെ ഭക്തര്‍ മടങ്ങി.

 നിവേദ്യം സമര്‍പ്പിച്ചു: ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി. രാവിലെ പണ്ടാര അടുപ്പില്‍ തീപകര്‍ന്നതോടെയാണ് പൊങ്കാലക്ക് തുടക്കമായത്. ആയിരക്കണത്തിന് ഭക്തര്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തി. ഉച്ചക്ക് രണ്ടേകാലിന് നിവേദ്യം സമര്‍പ്പിച്ചു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു പൊങ്കാല.

പൊങ്കാല സമർപ്പണത്തിന് മുൻപ് തന്നെ ആറ്റുകാൽ ദേവിയെ കണ്ട് അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. 10.15ന് പണ്ടാര അടുപ്പിലേക്ക് തീ പകർന്നു. ഇതോടെ തലസ്ഥാന നഗരിയിൽ തയ്യാറാക്കിയ പൊങ്കാല അടുപ്പുകളും തയ്യാറായി. പിന്നീട് ദേവിയുടെ ഇഷ്ട നിവേദ്യങ്ങൾ തയാറാക്കുന്ന തിരക്കിലേക്ക്.

ഉച്ചക്ക് രണ്ടേകാലോടെ പൊങ്കാല നിവേദ്യം അര്‍പ്പിച്ചതോടെ ഭക്തര്‍ മടങ്ങി. രാത്രി കുത്തിയോട്ട വ്രതക്കാര്‍ക്കുള്ള ചൂരല്‍കുത്ത് നടക്കും. കനത്ത സുരക്ഷയാണ് പൊങ്കാലയോട് അനുബന്ധിച്ച് നഗരത്തിൽ ഏർപ്പെടുത്തിയത്. 3800 പൊലീസുകാർക്കായിരുന്നു സുരക്ഷാ ചുമതല.