LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വാശിയില്ലെന്ന് ആന്റോ ആന്റണി

പാർട്ടി പറഞ്ഞാൽ മത്സരിക്കും . ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കുമെന്നും ആന്റോ ആന്റണി മീഡിയവണിനോട് പറഞ്ഞു.

 ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വാശിയില്ലെന്ന് ആന്റോ ആന്റണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വാശിയില്ലെന്ന് ആന്റോ ആന്റണി. പാർട്ടി പറഞ്ഞാൽ മത്സരിക്കും . ഇല്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കുമെന്നും ആന്റോ ആന്റണി മീഡിയവണിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട് പല ചർച്ചകൾ നടക്കും. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നവരെല്ലാം യോഗ്യരാണെന്നും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഡി.സി.സിയിൽ പ്രശ്നങ്ങളില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ആന്റോ പറഞ്ഞു.

ആന്റോ ആന്റണിയ്ക്കെതിരെ പത്തനംതിട്ട ഡി.സി.സി അംഗങ്ങൾ പരസ്യമായി രംഗത്ത് വന്നിരുന്നു. പാർട്ടിയിൽ പണിയെടുക്കുന്നവർക്ക് സീറ്റ് നൽകണമെന്നും പത്തനംതിട്ട ജില്ലയിൽ നിന്നുള്ളയാൾ തന്നെ സ്ഥാനാർത്ഥിയാകണമെന്നുമായിരുന്നു അംഗങ്ങൾ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിൽ കൂടിയാണ് ആന്റോ ആന്റണിയുടെ പ്രതികരണം.