LiveTV

Live

Kerala

പിണറായി സര്‍ക്കാരിന്‍റെ 1000 ദിനങ്ങള്‍: ആഘോഷത്തിന്  കോഴിക്കോട് തുടക്കം

ആഘോഷ പരിപാടികള്‍ ധൂര്‍ത്തും ദുര്‍ചെലവുമാണെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

പിണറായി സര്‍ക്കാരിന്‍റെ 1000 ദിനങ്ങള്‍: ആഘോഷത്തിന്  കോഴിക്കോട് തുടക്കം

എല്‍.ഡി.എഫ് സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്‍റെ ആഘോഷ പരിപാടികള്‍ക്ക് കോഴിക്കോട് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആഘോഷ പരിപാടികള്‍ ധൂര്‍ത്തും ദുര്‍ചെലവുമാണെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു.

ആയിരം ദിവസം കൊണ്ട് കേരളത്തെ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവ്വതല സ്പർശിയായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേഫ് കേരളയുടെ ഉദ്ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. പതിനായിരം കോടി രൂപ ചെലവിൽ ആയിരം പദ്ധതികളുടെ ഉദ്ഘാടനം ആഘോഷത്തിന്റെ ഭാഗമായി നടക്കും.

നിപ ബാധിതരെ പരിചരിക്കുന്നതിനിടെ രോഗബാധിതയായി മരിച്ച നഴ്സ് ലിനിയുടെ രണ്ട് മക്കളിൽ നിന്നും ദീപം സ്വീകരിച്ച് വിളക്ക് തെളിച്ചാണ് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വര്‍ണാഭമായ ഘോഷയാത്രയും മന്ത്രിസഭയുടെ ആയിരം ദിന പരിപാടികളുടെ ഭാഗമായി നടത്തിയിരുന്നു.