LiveTV

Live

Kerala

വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം

 വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം

പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്ത കുമാറിന്റെ കുടുംബത്തെ സർക്കാർ സംരക്ഷിക്കും. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ പേരില്‍ 15 ലക്ഷവും അമ്മയ്ക്ക് 10 ലക്ഷവും നല്‍കാൻ മന്ത്രിസഭ തീരുമാനിച്ചു. ഷീനയുടെ ജോലി സ്ഥിരപ്പെടുത്തും. വീട് വച്ച് നല്‍കും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.