LiveTV

Live

Kerala

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി പിഴ

റിസോര്‍ട്ടിലെ 22 കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും 10 കെട്ടിടങ്ങളുടെ നിര്‍മ്മാണവും അനധികൃതമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ഈടാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത്.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി പിഴ

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനെതിരെ ആലപ്പുഴ നഗരസഭയുടെ നടപടി. അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി റിസോര്‍ട്ടിന് നഗരസഭ 2.73 കോടി പിഴ ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ കെട്ടിടം പൊളിച്ചു നീക്കുമെന്ന് നഗരസഭാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

റിസോര്‍ട്ടിലെ 22 കെട്ടിടങ്ങളുടെ കൂട്ടിച്ചേര്‍ക്കലുകളും 10 കെട്ടിടങ്ങളുടെ നിര്‍മ്മാണവും അനധികൃതമാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ഈടാക്കാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചത്. പിഴ അടക്കുന്നതിനൊടൊപ്പം അനുബന്ധ രേഖകള്‍ കൈമാറണം. ഇന്ന് തന്നെ പണമടക്കണമെന്ന് കാണിച്ച് നോട്ടീസയക്കും.

റിസോട്ടിലെ പത്ത് വലിയ കെട്ടിടങ്ങള്‍ കെട്ടിടനമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നതെന്ന് നഗസഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ 15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നികുതി ചുമത്തിയതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.