LiveTV

Live

Kerala

മൂന്നാം സീറ്റില്‍ നിന്ന് ലീഗ് പുറകോട്ട് പോകരുതെന്ന് സമസ്ത

വിഷയത്തില്‍ ലീഗ് നിലപാട് മയപ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സമസ്തയുടെ വിദ്യാര്‍ഥി വിഭാഗം വീണ്ടും സീറ്റിനായി സമ്മര്‍ദം ചെലുത്തണമെന്ന് സൂചനയുമായി രംഗത്ത് വന്നത്.

മൂന്നാം സീറ്റില്‍ നിന്ന് ലീഗ് പുറകോട്ട് പോകരുതെന്ന് സമസ്ത

മൂന്നാം സീറ്റ് ആവശ്യത്തില്‍നിന്ന് ലീഗ് പുറകോട്ട് പോകരുതെന്ന് സമസ്ത. സീറ്റ് ചോദിച്ച് വാങ്ങണമെന്ന് സൂചിപ്പിച്ച സമസ്ത വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് രംഗത്തെത്തി. അതേസമയം ബംഗാളില്‍ കേരളത്തില്‍നിന്നുള്ള ലീഗ് നേതാവ് മത്സരിക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

രണ്ട് പാര്‍ലമെന്റ് സീറ്റുകള്‍ക്ക് പുറമെ മൂന്നാമതൊരു സീറ്റ് കൂടെ ലീഗ് ആവിശ്യപ്പെടണമെന്ന നിലപാട് സമസ്ത മുഖപത്രമാണ് ഉന്നയിച്ചത്. അണികളില്‍ നിന്നും ചില നേതാക്കളില്‍ നിന്നും ആവശ്യം ശക്തമായതോടെ വിഷയം മുസ്ലീം ലീഗ് യു.ഡി.എഫില്‍ ഉന്നയിച്ചു. പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ പക്ഷേ ചിലര്‍ സീറ്റ് ആവശ്യപ്പെടരുതെന്ന് നിലപാടുമായി രംഗത്തെത്തിയിരുന്നു.

വിഷയത്തില്‍ ലീഗ് നിലപാട് മയപ്പെടുത്തുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സമസ്തയുടെ വിദ്യാര്‍ഥി വിഭാഗം വീണ്ടും സീറ്റിനായി സമ്മര്‍ദം ചെലുത്തണമെന്ന് സൂചനയുമായി രംഗത്ത് വന്നത്. അതേസമയം കേരളത്തിന് പുറത്ത് ബംഗാളിലും തമിഴ്‌നാട്ടിലും ലീഗ് മത്സരിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ആള്‍ ബംഗാള്‍ മൈനോറിറ്റി യൂത്ത് ഫെഡറേഷനുമായി ചേര്‍ന്ന് കേരളത്തില്‍ നിന്നുള്ള പ്രവാസി സംഘടന നേതാവ് കൂടിയായ ലീഗ് സംസ്ഥാന ഭാരവാഹി മത്സരിക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.