LiveTV

Live

Kerala

കൃപേഷിന്റെ സഹോദരിയുടെ വിവാഹം ചെന്നിത്തലയുടെ മകനും മരുമകളും നടത്തിക്കൊടുക്കും

വിവാഹ സത്കാരത്തിനായി മാറ്റിവെച്ച തുകയുള്‍പ്പെടെ ഇതിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചതായി ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിതും ഭാര്യ ഡോ. ശ്രീജയും അറിയിച്ചു

കൃപേഷിന്റെ സഹോദരിയുടെ വിവാഹം ചെന്നിത്തലയുടെ മകനും മരുമകളും നടത്തിക്കൊടുക്കും

കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരിയുടെ വിവാഹം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും നടത്തിക്കൊടുക്കും. 23ന് നടത്താന്‍ തീരുമാനിച്ചിരുന്ന ഇരുവരുടേയും വിവാഹ സത്കാരം മാറ്റിവെച്ചു.

വിവാഹ സത്കാരത്തിനായി മാറ്റിവെച്ച തുകയുള്‍പ്പെടെ ഇതിനായി വിനിയോഗിക്കാന്‍ തീരുമാനിച്ചതായി ചെന്നിത്തലയുടെ മകന്‍ ഡോ. രോഹിതും ഭാര്യ ഡോ. ശ്രീജയും അറിയിച്ചു. ഇരുവരുടെയും വിവാഹ ദിവസം രാത്രിയാണ് കാസര്‍കോട് ഇരട്ടകൊലപാതകം നടക്കുന്നത്.