LiveTV

Live

Kerala

രണ്ട് സീറ്റ് ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫ്

അധിക സീറ്റ് ആവശ്യം എന്നതില്‍ സമവായം ഉണ്ടാകും എന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളെന്നും പി.ജെ ജോസഫ് 

രണ്ട് സീറ്റ് ആവശ്യത്തില്‍ ഉറച്ച് പി.ജെ ജോസഫ്

സീറ്റില്‍ സമവായം എന്നത് ഊഹാപോഹങ്ങളെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. രണ്ട് സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്നോട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ കെ.എം മാണിയും ഈ ആവശ്യം മുന്നോട്ട് വച്ചെന്നും പി.ജെ ജോസഫ് തൊടപുഴയില്‍ പറഞ്ഞു.

കേരളാകോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റെന്ന ആവശ്യം സംബന്ധിച്ച് കാര്യകാരണസഹിതം ചര്‍ച്ചയ്‌ക്കെത്തിയ കുഞ്ഞാലിക്കുട്ടിയോടും വ്യക്തമാക്കി. ഈ നിലപാടില്‍നിന്ന് തല്‍ക്കാലം പിന്നോട്ടില്ല. അധിക സീറ്റ് ആവശ്യം എന്നതില്‍ സമവായം ഉണ്ടാകും എന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളെന്നും പി.ജെ ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

കേരളാ കോണ്‍ഗ്രസില്‍ മാണിയും ജോസഫും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളില്‍ മഞ്ഞുരുകുമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇരുവരുമായി വെവ്വേറെയും ഒരുമിച്ചും ഇന്നലെ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഇരുകൂട്ടരും നിലപാടുകളില്‍നിന്ന് പിന്നോട്ടുപോയില്ല എന്നതാണ് ഇന്ന് പിജെ ജോസഫിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. 26ന് കേരളാ കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ എത്തുമ്പോള്‍ ഇരുകൂട്ടരും നിലപാടുകള്‍ മയപ്പെടുത്തുമെന്നാണ് യു.ഡി.എഫ് നേതൃത്വം കണക്കുകൂട്ടുന്നത്.