LiveTV

Live

Kerala

ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗക്കേസ്: മഠത്തിൽ തടങ്കലിലായിരുന്ന കന്യാസ്ത്രീയെ മോചിപ്പിച്ചു

മഠത്തില്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കി. കന്യാസ്ത്രീയുടെ പരാതിയിൽ മഠം അധികൃതർക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു.

ബിഷപ്പ് ഫ്രാങ്കോയുടെ ബലാത്സംഗക്കേസ്: മഠത്തിൽ തടങ്കലിലായിരുന്ന കന്യാസ്ത്രീയെ മോചിപ്പിച്ചു

മൂവാറ്റുപുഴയിലെ മഠത്തില്‍ തടങ്കലിലായിരുന്ന കന്യാസ്ത്രീയെ പൊലീസ് മോചിപ്പിച്ചു. സിസ്റ്റര്‍ ലിസി വടക്കേയിലിനാണ് വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍ തടങ്കലിലായിരുന്നത്. ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയാണ് കന്യാസ്ത്രീ. കന്യാസ്ത്രീയുടെ പരാതിയിൽ മഠം അധികൃതർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസെടുത്തു. മഠത്തില്‍ തടങ്കലിലായിരുന്നുവെന്ന് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കി. കന്യാസ്ത്രീക്ക് പൊലീസ് സുരക്ഷ നൽകാൻ മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ബന്ധുക്കളുടെ പരാതിയിലാണ് കന്യാസ്ത്രീയെ മഠത്തിൽ നിന്ന് പൊലീസ് മോചിപ്പിച്ചത്. കന്യാസ്ത്രീയുടെ പരാതിയിൽ മഠം അധികൃതർക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ പീഡന വിവരം ആദ്യം പങ്കുവച്ചത് സിസ്റ്റർ ലിസി വടക്കയിലിനോട് ആയിരുന്നു.