LiveTV

Live

Kerala

സി.പി.എം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി മാറിയെന്ന് മുല്ലപ്പള്ളി

സര്‍ക്കാറിന്റെ നവോത്ഥാന മുദ്രാവാക്യം കേരള സമൂഹത്തോടുള്ള വഞ്ചനയാണ്.

സി.പി.എം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി മാറിയെന്ന്  മുല്ലപ്പള്ളി

കാസര്‍കോട് ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സി.പി. എമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. സി.പി.എം ഭീകര രാഷ്ട്രീയ പ്രസ്ഥാനമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഗവര്‍ണറുടെ ഇടപെടല്‍ തേടി പ്രതിപക്ഷനേതാവ് ഗവര്‍ണറുടെ കണ്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലുന്ന നിലപാടാണ് സി.പി.എമ്മിന്റേതെങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് കെ.മുരളീധരന്‍ മീഡിയവണിനോട് പറഞ്ഞു.

കാസര്‍കോട് കൊലപാതക കേസില്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് പറഞ്ഞ മുല്ലപ്പള്ളി സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായാണ് വിമര്‍ശിച്ചത്.രാവിലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചക്ക് തയാറെന്ന കോടിയേരിയുടെ വാക്കില്‍ ആത്മാര്‍ഥതയില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. കെ.പി.സി.സി പ്രസിഡന്റിന്റെ ജനമഹായാത്രയിലും മറ്റുമായി സി.പി. എമ്മിനെതിരായ ആക്രമണം തുടരാനാണ് കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കളുടെ തീരുമാനം.