LiveTV

Live

Kerala

ഇതാണ് കൊല്ലപ്പെട്ട കൃപേഷിന്റെ വീട്, ഇവിടെയിനി പ്രതീക്ഷകളില്ല, നെഞ്ചു പൊട്ടുന്ന വേദന മാത്രം

പെയിന്റിംഗ് തൊഴിലാളിയായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരുമാണ് കൃപേഷിനുണ്ടായിരുന്നത്. 

ഇതാണ് കൊല്ലപ്പെട്ട കൃപേഷിന്റെ വീട്, ഇവിടെയിനി പ്രതീക്ഷകളില്ല, നെഞ്ചു പൊട്ടുന്ന വേദന മാത്രം

കാസർകോട് കല്യോട്ടെ പ്രാദേശിക ക്ഷേത്രോത്സവം സംഘാടക സമിതി യോഗത്തിന് ശേഷം സുഹൃത്തിനെ വീട്ടിലാക്കാന്‍ പോയതാണ് കൃപേഷ് .ശരത് ലാലിന്റെ വീട്ടിലെത്തുന്നതിന് തൊട്ട് മുന്‍പാണ് ഇരുവരും അക്രമത്തിനിരയായത്. കൃപേഷിന്റെ കൊലപാതകത്തോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷ കൂടിയാണ് അസ്തമിച്ചത്. ഇതാണ് കൊല്ലപ്പെട്ട കൃപേഷിന്റെ വീട്. കോൺഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ ആയിരങ്ങളാണ് ഇന്നലെ ഇവിടെ കണ്ണീര്‍ പൊഴിച്ചത് . ആ കണ്ണീരുകള്‍ പോലും ഈ കുടുംബത്തെ സംബന്ധിച്ച് ആർഭാടമാണ്. പെയിന്റിംഗ് തൊഴിലാളിയായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരുമാണ് കൃപേഷിനുണ്ടായിരുന്നത്. കൃപേഷ് കൊല്ലപ്പെട്ടതോടെ ഈ കുടിലിന്റെ പ്രതീക്ഷകളാണ് കൊല ചെയ്യപ്പെട്ടത്.

മകനെ പഠിപ്പിക്കുന്നതിലായിരുന്നു തൊഴിലാളിയായ അച്ചന്റെ ശ്രദ്ധ .കൃപേഷ് കൊല ചെയ്യപ്പെട്ടതോടെ ഒടുങ്ങുന്നത് ഒരച്ഛന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.