LiveTV

Live

Kerala

കുഞ്ഞനന്തന് ടി.പി വധത്തിൽ പങ്കില്ല, യു.ഡി.എഫ് സർക്കാരാണ് പ്രതിയാക്കിയത്; കോടിയേരി

ഉന്നത നേതാക്കളെ കള്ളക്കേസില്‍ പ്രതിയാക്കുന്നത് ഏത് പാർട്ടിയിൽ ആയാലും ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

കുഞ്ഞനന്തന് ടി.പി വധത്തിൽ പങ്കില്ല, യു.ഡി.എഫ് സർക്കാരാണ് പ്രതിയാക്കിയത്; കോടിയേരി

കാസര്‍കോട് കൊലപാതകത്തിലെ പ്രതികള്‍ ആരായാലും ഉടന്‍ പിടികൂടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. കൊലപാതക രാഷ്ട്രീയത്തെ സി.പി.എം അംഗീകരിക്കുന്നില്ല. കാസര്‍കോട്ടെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടണമെന്നും കോടിയേരി പറഞ്ഞു.

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ കൊലപാതകങ്ങള്‍ പാര്‍ട്ടി അറിവോടെയല്ലെന്ന് ആവര്‍ത്തിച്ച കോടിയേരി കേസില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ വെച്ച്പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാണ്. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ ഈ നീക്കത്തെ എന്തുകൊണ്ട് പിന്തുണക്കുന്നില്ലെന്നും കോടിയേരി ചോദിച്ചു.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തണം. ഹര്‍ത്താലിന്റെ മറവില്‍ വ്യാപകമായി അക്രമണങ്ങളാണുണ്ടായത്. സി.പി.എമ്മുകാരുടെ വീടുകള്‍ക്കു നേരേ നടന്ന ആക്രമണങ്ങള്‍ കെ.സുധാകരന്റെ ആഹ്വാനപ്രകാരമായിരുന്നുവെന്നും കോടിയേരി ആരോപിച്ചു.

കുഞ്ഞനന്തന് ടി.പി വധത്തിൽ പങ്കില്ലെന്ന് കോടിയേരി പറഞ്ഞു. യു.ഡി.എഫ് സർക്കാരാണ് കുഞ്ഞനന്തനെ പ്രതിയാക്കിയത്. ഉന്നത നേതാക്കളെ കള്ളക്കേസില്‍ പ്രതിയാക്കുന്നത് ഏത് പാർട്ടിയിൽ ആയാലും ശരിയല്ലെന്നും കോടിയേരി പറഞ്ഞു.