LiveTV

Live

Kerala

പിണറായി സര്‍ക്കാര്‍ നാളെ ആയിരം ദിവസം പൂർത്തിയാക്കും

ആയിരം പുതിയ വികസന ക്ഷേമ പദ്ധതികളുമായാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കൊരുങ്ങുന്നത്. 

പിണറായി സര്‍ക്കാര്‍ നാളെ ആയിരം ദിവസം പൂർത്തിയാക്കും

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ നാളെ ആയിരം ദിവസം പൂർത്തിയാക്കും. ആയിരം പുതിയ വികസന ക്ഷേമ പദ്ധതികളുമായാണ് സര്‍ക്കാര്‍ ആഘോഷങ്ങള്‍ക്കൊരുങ്ങുന്നത്. എന്നാല്‍ കാസർകോട് കൊലപാതകം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഓഖിയും പ്രളയവും നിപ രോഗബാധയും ഉണ്ടാക്കിയ വെല്ലുവിളിയെ മറികടന്ന് നവകേരളം സൃഷ്ടിക്കുമെന്നാണ് സർക്കാരിന്റെ പ്രധാന അവകാശവാദം. പരമാവധി വിഭവ സമാഹരണത്തിലുടെ പുതിയ കേരളമെന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ശബരിമല പ്രശ്നത്തിലൂടെ ഉയർന്നു വന്ന നവോത്ഥാനമെന്ന ആശയത്തെ പുരോഗമന ചിന്തയായി വളർത്തി. ലിംഗ നീതി ഉറപ്പ് വരുത്തി .പൊതു മേഖലയെ ലാഭത്തിലെത്തിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലയെ മുകവുറ്റതാക്കി. ഒരു ലക്ഷത്തിലേറെ പേർക്ക് പട്ടയം നൽകി. ക്ഷേമ പെൻഷൻ ഇരട്ടിയാക്കി. സമഗ്ര ആരോഗ്യ ഇൻഷുറൻസ്. കർഷക സുരക്ഷാ പദ്ധതികൾ. ഐടി രംഗത്ത് ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകി 20000 പുതിയ തസ്തികകൾ ഇങ്ങനെ സർക്കാർ അവകാശ വാദങ്ങളുടെ പട്ടിക നീളുന്നു.

ആയിരം ദിവസങ്ങൾ ആഘോഷിക്കുമ്പോൾ ഭദ്രമായ ക്രമസമാധാനം എന്ന അവകാശ വാദമുയർത്തുന്നതിനിയിലാണ് കാസർകോട് കൊലപാതകം. ഇത് സർക്കാർ വാദത്തിന് മങ്ങലേൽപ്പിച്ചു. സർക്കാരിന്റെ ആഘോഷ പരിപാടികളെ നേരിടുന്ന പ്രതിപക്ഷത്തിന് കിട്ടിയ വടിയായി സംഭവം മാറിയത് സർക്കാരിന് ക്ഷീണമായെന്നാണ് വിലയിരുത്തൽ.