LiveTV

Live

Kerala

കാസര്‍കോട് ഇരട്ടക്കൊല: ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി

ഇന്ന് രാവിലെ പത്തുമണിയോടെ പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടിരുന്നു...

കാസര്‍കോട് ഇരട്ടക്കൊല: ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി

കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഗവര്‍ണറെ കണ്ടിരുന്നു. ഇന്നോ നാളെയോ ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് പ്രതിപക്ഷ നേതാവ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടത്. കാസര്‍കോട് ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളെ പിടികൂടിയിട്ടില്ല, കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങള്‍ക്ക് ഭീഷണിയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.